മാനന്തവാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക്തല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബുവും കണ്‍വീനറായി മാനന്തവാടി തഹസില്‍ദാര്‍ എം.ഐ ഷാജിയും ജോയിന്റ് കണ്‍വീറായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.വി ജസീറും തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ താലൂക്ക്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയര്‍ അംഗങ്ങളാണ്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. മാനന്തവാടി തഹസില്‍ദാര്‍ എം.ഐ ഷാജി, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.വി ജസീര്‍ എന്നിവര്‍ സംസാരിച്ചു.
