കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന്
മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60
കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ അറബി കടലിന്റെ
പടിഞ്ഞാറൻ മധ്യഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും കടൽ പ്രക്ഷുബ്ധമോ
അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
