വൈത്തിരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കുന്നത്ത് തോട്ടം അങ്കണവാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന്, വൈദ്യുതി, റോഡ്, ശുദ്ധജല സൗകര്യത്തോട് കൂടിയ 5 സെന്റ് കര ഭൂമി വിലക്കു വാങ്ങുന്നതിന് ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭൂമിക്ക് ബാധ്യതകളോ, കെ.എല്‍.ആര്‍ പരിധിയോ ഉണ്ടാകരുത്. ഭൂവുടമകള്‍ 18 വര്‍ഷത്തെ കുടികട സര്‍ട്ടിഫിക്കറ്റ്, ആധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, നികുതി ശീട്ട്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ സഹിതം സെപ്റ്റംബര്‍ 28 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 04936 255223
