ഇടുക്കി ചൈൽഡ്‌ലൈൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്ക് പോക്‌സോ നിയമത്തെക്കുറിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി മൂന്നാർ റീജ്യൺ ഓഡിറ്റോറിയത്തിൽ നടന്ന ശില്‍പശാല ജില്ലാ ജഡ്ജ് ശശികുമാർ പി. എസ്. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി വി. യു. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രവീൺ ക്ലാസുകൾ നയിച്ചു. ഡി. എൽ. എസ്.എസ്. എ. സെക്രട്ടറി സിറാജുദ്ധീൻ പി. എ, ശിശു സംരക്ഷണ ഓഫീസർ ഗീത എം. ജി., വി.എസ്. എസ്. എസ്. മൂന്നാർ റീജ്യൺ അസോസിയേറ്റ് ഡയറക്ടർ ഫാ. ടിജോ വർഗീസ് മറ്റപ്പള്ളിയിൽ, മൂന്നാർ എ. ഇ. ഒ. മഞ്ജുള എം., ചൈൽഡ്‌ലൈൻ കോർഡിനേറ്റർ പ്രയ്സൺ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.