കേരളത്തിലെ ഖബർസ്ഥാനുകൾ (മുസ്ലിം ശ്മശാനങ്ങൾ) നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിനുള്ള ശുപാർശകളും അടങ്ങുന്ന പഠന റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി. കമ്മീഷൻ അംഗങ്ങളായ അഡ്വ. മുഹമ്മദ് ഫൈസൽ, അഡ്വ.ബിന്ദു എം.തോമസ്, മെമ്പർ സെക്രട്ടറി ദേവി എൽ.ആർ എന്നിവർ സന്നിഹിതരായിരുന്നു.