സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം)2022-24 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (സെപ്.14)നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ രാവിലെ 10 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.

അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷാഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്:8547618290/9188001600,www.kicmakerala.in.