കണക്ഷൻ പുനഃസ്ഥാപിക്കാൻ താമസം നേരിടുന്ന വീടുകളിൽ എർത്ത് ലീക്കേജ്
സർക്ക്യൂട്ട് ബ്രേക്കർ ഉൾപ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ്
പോയിന്റും മാത്രമുള്ള താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നൽകാൻ ബോർഡ്
തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തെരുവ് വിളക്കുകൾ കേടായ
ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾസാധനങ്ങൾ നൽകുന്ന മുറയ്ക്ക്
സൗജന്യമായി അവ സ്ഥാപിച്ച് നൽകും. കൂടാതെ സെക്ഷൻ ഓഫീസുകൾ, റിലീഫ്
ക്യാമ്പുകൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്ക്ക്്
സൗജന്യമായി മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും
ഏപ്പെടുത്തുന്നുണ്ട്.

വെള്ളപ്പൊക്കത്തിൽ തകരാറിലായ ട്രാൻസ്ഫർ സ്റ്റേഷനുകൾ പുനരുദ്ധരിക്കുന്ന
ജോലികൾക്കാവും പ്രഥമ  പരിഗണന. തെരുവ് വിളക്കുകൾ,  കുടിവെള്ള പമ്പിംഗ്
സ്റ്റേഷനുകൾ, ആശുപത്രികൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ
വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന
മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷൻ പുനഃസ്ഥാപിക്കുകയും
ചെയ്യുക എന്ന മുൻഗണനയിലാണ് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തിട്ടുള്ളതെന്നും
അധികൃതർ അറിയിച്ചു.