ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, യോഗ്യത, നിയമനം രീതി, ശമ്പളം എന്നീ ക്രമത്തില്‍:
1. ഓഡിയോളജിസ്റ്റ്, ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയില്‍ ബിരുദം (ബി.എ.എസ്.എല്‍.പി), ആര്‍. സി. ഐ രജിസ്ട്രേഷന്‍, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായ പരിധി 2022 സെപ്റ്റംബര്‍ 1 ന് 40 വയസ് കവിയരുത്, കരാര്‍ നിയമനം, മാസ വേതനം 25,000/ രൂപ.
2. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 2022 സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്, കരാര്‍ നിയമനം, മാസവേതനം 20,000 രൂപ.
3. ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലെപ്‌മെന്റ്, ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കല്‍ പ്രവൃത്തികളില്‍ പരിചയം അഭികാമ്യം. പ്രായ പരിധി 2022 സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്.കരാര്‍ നിയമനം, മാസവേതനം 16,180 രൂപ.
4. മെഡിക്കല്‍ ആഫീസര്‍, എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി സെപ്റ്റംബര്‍ ഒനനിന് 65 വയസ് കവിയരുത്. കരാര്‍ നിയമനം, മാസവേതനം 45,000,
5. ഓഫീസ് അസിസ്റ്റന്റ് കം ടെക്നീഷ്യന്‍, എസ്.എസ്.എല്‍.സി, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.റ്റി.ഐ അല്ലെങ്കില്‍ ഐ.റ്റി.സി സര്‍ട്ടിഫിക്കറ്റ് കോഴ്സ്, പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി- 2022 സെപ്റ്റംബര്‍ 1 ന് 40 വയസ് കവിയരുത്. ദിവസ വേതനം 450
രൂപ.
6. എ. എഫ്. എച്ച്.സി (കൗമാര ആരോഗ്യം) കൗണ്‍സിലര്‍, ബിരുദം – സൈക്കോളജി / സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്/ ആന്ത്രോപോളജി/ ഹ്യൂമന്‍ ഡവലപ്മെന്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് അല്ലെങ്കില്‍ എം. എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി ഇന്‍ സൈക്കോളജി, പ്രായ പരിധി-സെപ്റ്റംബര്‍ 1 ന് 40 വയസ് കവിയരുത്, കരാര്‍ നിയമനം, മാസവേതനം 14,000/ രൂപ
7. ആര്‍.ബി.എസ്.കെ നഴ്സ്, എസ്. എസ്.എല്‍.സി/ തത്തുല്യം, ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ ആക്സിലറി മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (റിവൈസ്ഡ് കോഴ്സ്)/ ജെ.പി.എച്ച്.എന്‍ കോഴ്സ്/ കേരള നഴ്സസ് ആന്റ് ആക്സിലറി മിഡ് വൈഫറി കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്റ് ആക്സിലറി മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രായ പരിധി 2022 സെപ്റ്റംബര്‍ 1 ന് 40 വയസ് കവിയരുത്.
കരാര്‍ നിയമനം, മാസവേതനം 14,000 രൂപ.
8. പബ്ലിക് റിലേഷന്‍സ് ആഫീസര്‍, എം.ബി.എ/ എം.എച്ച്.എ/ എം.പി.എച്ച്/ എം.എസ്.ഡബ്ല്യു/ എം.എസ്.സി ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്. യോഗ്യത നേടിയതിനു ശേഷം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായ പരിധി 2022 സെപ്റ്റംബര്‍ 1 ന് 40 വയസ് കവിയരുത്. കരാര്‍ നിയമനം,
മാസവേതനം 20,000 രൂപ.
യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ (www.arogyakeralam.gov.in) നല്‍കിയ ലിങ്കില്‍ സെപ്റ്റംബര്‍ 17 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ഫോണ്‍: 04826 232221