വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന ബ്ലോക്ക്തല ഹരിതകർമ്മസേനാ സംഗമം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, ചിറക്കടവ്, വെള്ളാവൂർ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേന പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. വിവിധ പ്രദേശങ്ങളിലെ ഹരിത കർമസേനകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മികച്ചപ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മസേന അംഗങ്ങളെയും പഞ്ചായത്തുകളെയും ചീഫ് വിപ്പ് അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്‌ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഹരിത കർമ്മ സേനാ അംഗങ്ങളുടെ മക്കളെ ചീഫ് വിപ്പ് അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. റംല ബീഗം, വി.പി. റെജി, ശ്രീജിഷ കിരൺ, ടി.എസ്. ശ്രീജിത്ത്, ബീന നൗഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ലത ഷാജൻ, ഷാജി പാമ്പൂരി, പി.എം. ജോൺ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ശ്രീകാന്ത് തങ്കച്ചൻ, റോസമ്മ കോയിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, സൗമ്യ മോൾ, രവീന്ദ്രൻ നായർ, കെ.എസ്. ശ്രീജിത്ത്, ബ്ലോക്ക് സെക്രട്ടറി പി.എൻ. സുജിത്ത്, ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺമാർ എന്നിവർ പങ്കെടുത്തു