കല്ലാര്‍ വട്ടയാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം അഡ്വ. എ. രാജ എം.എല്‍.എ. നിര്‍വഹിച്ചു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് നിലകള്‍ക്കുള്ള അടിത്തറയോടു കൂടി നാല് ക്ലാസ് മുറികള്‍ നിര്‍മ്മിക്കും.

ജില്ലാ പഞ്ചായത്തംഗം അഡ്വ.ഭവ്യ കണ്ണന്‍, പള്ളിവാസല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലത, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാലു, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷാബു എം. റ്റി, പി. ടി. എ. പ്രസിഡന്റ് ജയ മധു, ഹെഡ് മാസ്റ്റര്‍ വിനോദ് വി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, എസ്. എം. സി, എം. പി. ടി.എ പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.