2017 ജനുവരി 1 മുതൽ 2022 മാർച്ച് 31 വരെ ക്രഷുകൾക്ക് അനുവദിച്ച ഗ്രാന്റ് സംബന്ധിച്ച് ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേർഡ് അക്കൗണ്ടന്റ് ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഈ കാലയളവിൽ അക്കൗണ്ട് ഓഡിറ്റ് ചെയ്തു Statement of Expenditure തയാറാക്കി നൽകുകയാണ് ചെയ്യേണ്ടത്. സർക്കാർ ഏജൻസികളിൽ ഓഡിറ്റ് ചെയ്ത് അഞ്ചു വർഷത്തെ പരിചയമുള്ള കമ്പനികളും ചുരുങ്ങിയത് 10 വർഷത്തെ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം.

താത്പര്യപത്രം അംഗീകരിക്കുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച് അന്തിമ അധികാരം വനിത ശിശു വികസന ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. താത്പര്യപത്രം വനിത ശിശു വികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ സെപ്റ്റംബർ 26ന് വൈകിട്ട് മൂന്നിന് മുമ്പ് ലഭിക്കണം.