രക്ഷാപ്രവര്‍ത്തനത്തിന് സജീവപങ്ക് വഹിച്ച മത്‌സ്യത്തൊഴിലാളികളെ ആഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ചടങ്ങില്‍ എല്ലാ മത്‌സ്യത്തൊഴിലാളികളും പങ്കെടുക്കണം. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത മത്‌സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.
പ്രളയപ്രദേശങ്ങളിലുള്ളവരും കേരളീയരും മത്‌സ്യത്തൊഴിലാളികളുടെ പങ്ക് വലിയ മതിപ്പോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.