സര്‍ക്കാരും സംസ്ഥാനവും ഓണാഘോഷം ഒഴിവാക്കി അതിനുള്ള തുക ദുരിതാശ്വാസത്തിന് വിനിയോഗിച്ചതുപോലെ പൊതുജനങ്ങളും ആര്‍ഭാടപൂര്‍ണമായ ചടങ്ങുകള്‍ ഒഴിവാക്കി സഹായത്തിനെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
വിവാഹം പോലുള്ള ചടങ്ങുകള്‍ ഒഴിവാക്കാനാവില്ല. എന്നാല്‍, അവയുടെ ആര്‍ഭാടം ഒഴിവാക്കി അതിനു വകയിരുത്തിയ തുക ദുരിതാശ്വാസനിധിയില്‍ എത്തിക്കാനായാല്‍ സഹായമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.