കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.  മാനേജീരിയൽ, സൂപ്പർവൈസറി, ടെക്‌നിഷ്യൻ തലങ്ങളിലുള്ള വിവിധ കോഴ്സുകൾക്ക് 41 ദിവസം മുതൽ ‍ ഒരു വർഷം വരെയാണു ദൈർഘ്യം. സെപ്റ്റംബര്‍ 30   വരെ അപേക്ഷിക്കാം. സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലൻസി(KASE)നു കീഴിലുള്ള ഐഐഐസിയിൽ താമസിച്ചുപഠിക്കാൻ ഹോസ്റ്റൽ, ക്യാന്റീൻ സൗകര്യങ്ങളുണ്ട്.

മാനേജീരിയൽ‍: പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ്  (ഒരുവർഷം, യോഗ്യത ബി.ടെക്/ ബി.ഇ.സിവില്‍/ബി ആർക്ക്), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിംഗ് ആൻഡ് മാനേജ്‌മന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ ബി.ഇ.സിവില്‍/ബി ആർക്ക്),പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ  ‍ (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍), പോസ്റ്റ് ഗ്രാഡ്വോറ്റ് ഡിപ്ലോമ ഇൻ റോഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഡിജിറ്റൽ പ്രൊജക്റ്റ് മാനേജ്‌മന്റ്  (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍/ബി.ആര്‍ക്),പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിംഗ്   (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. ഏത്ബ്രാഞ്ചും/ബിഎസ്‌സി ഫിസിക്‌സ് അല്ലെങ്കിൽ കെമിസ്ട്രി), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എം ഇ പി സിസ്റ്റംസ് ആൻഡ് മാനേജ്‌മന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ., എം.ഇ./ഇ.ഇ.ഇ/പി.ഇ.)

സൂപ്പർവൈസറി: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം  (6 മാസം, യോഗ്യത ഏതെങ്കിലും സയൻസ് ബിരുദം/ബി.ടെക് സിവില്‍/ ബി.ഇ. സിവില്‍/ ഡിപ്ലോമ സിവില്‍/ ബി.എ.ജിയോഗ്രഫി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത പ്ലസ് റ്റു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ  ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (6 മാസം,യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി ആർക്ക്)

ടെക്‌നിഷ്യൻ‍: അസിസ്റ്റന്റ് പ്ലംബർ ജനറൽ -ലെവൽ 3 –  (41 ദിവസം, യോഗ്യത അഞ്ചാം ക്ലാസ് പാസ്), ഡ്രാഫ്ട് പേഴ്സൺ  സിവിൽ വർക്‌സ് – ലെവൽ  4 (77 ദിവസം, യോഗ്യത എസ്.എസ്.എൽ.സി),ഹൗസ് കീപ്പിംഗ് ട്രെയിനീ  -ലെവല്‍ 3 (57 ദിവസം, യോഗ്യത പത്താം ക്ലാസ്/ഐറ്റിഐ), അസിസ്റ്റന്റ് ഇലക്ട്രീഷന്‍ – ലെവൽ ‍ 3 (65 ദിവസം, യോഗ്യത അഞ്ചാം ക്ലാസും പ്രസക്ത മേഖലയില്‍ മൂന്നു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ എട്ടാം ക്ലാസും പ്രസ്തുത മേഖലയില്‍ ഒരുവർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ എട്ടാം ക്ലാസും 2 വർഷം ഐറ്റിഐയും), കണ്‍സ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ‍ – ലെവൽ 4 (67 ദിവസം, യോഗ്യത എട്ടാം ക്ലാസും ഐറ്റിഐ 2 വർഷം  ഇതേ തൊഴിലില്‍ 2 വർഷം പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ പത്താം ക്ലാസും ഇതേ തൊഴിലില്‍ 2 വർഷം  പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എൻ എസ് ക്യു എഫ് ലെവൽ ‍ 3 സര്‍ട്ടിഫിക്കറ്റും ഇതേ തൊഴിലില്‍ 2 വർഷം പ്രവൃത്തിപരിചയവും) വിശദമായ വിജ്ഞാപനവും കൂടുതല്‍ വിവരങ്ങളും: www.iiic.ac.in.  സംശയങ്ങൾക്ക്: 8078980000.