കേന്ദ്ര നൈപുണ്യവും സംരംഭകത്വവും മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൻ സൻസ്ഥാന്റെ സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം അമ്മിണിക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രങ്ക്‌ളിൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം മഞ്ചത്തല സുരേഷ്, അഡ്വ. ആർ.എസ്. സുരേഷ്കുമാർ, പ്രൊഫ. രാജേന്ദ്രൻ, സംഗീത, സൗമ്യ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജെ.എസ്.എസ്. ഡയറക്ടർ സതീഷ് സ്വാഗതവും കോഴ്‌സ് കോർഡിനേറ്റർ അഡ്വ. മഞ്ചവിളാകം ജയകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്‌കിൽ ഡവലപ്പ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം പൂർത്തിയാക്കിയ ഇരുന്നൂറ്റമ്പതോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.