ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 20ന് പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യു നടത്തുന്നു. എച്ച്.ആർ മാനേജർ, അധ്യാപകർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് അസ്സോസിയേറ്റ്സ് ,മെക്കാനിക്, സൂപ്പർവൈസർ, സർവീസ് അഡൈ്വസർ, ഫീൽഡ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും. എസ്. എസ്. എൽ. സി, പ്ലസ്ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, എംബിഎ, ബിടെക് എന്നിവയാണ് യോഗ്യത. പങ്കെതാൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുമായി സെന്ററിൽ നേരിട്ടെത്തുക. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കണം.ഫോൺ:0481 -2563451/ 2565452