കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവിൽ അനിൽ കുമാറിന്റെ മരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മരണമുണ്ടായെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കൊല്ലം സൂപ്രണ്ട് ഓഫ് പോലീസിന് കമ്മിഷൻ നിർദേശം നൽകി.