തൃശൂര്‍ ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടന്ന തുല്യത പത്താം തരം, ഹയര്‍ സെക്കന്ററി പഠിതാക്കളുടെ സംഗമം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന ഉദ്ഘാടനം ചെയ്തു. തുല്യത പഠനം വഴി നേടുന്ന വിദ്യാഭാസം സാമൂഹ്യ പുരോഗതിക്ക് സഹായകരമാവണമെന്ന് ഒലീന അഭിപ്രായപ്പെട്ടു. കേരളം കൈവരിച്ച പുരോഗതിക്ക് ആദ്യ കാലം മുതല്‍ ഇവിടുത്തെ വിഭ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിജയം കൈവരിക്കാനാവുകയെന്നും ഡയറക്ടര്‍ പറഞ്ഞു.
15-ാം ബാച്ച് തുല്യതാ പത്താം തരം പരീക്ഷ എഴുതുന്ന 61 വയസുള്ള വിമല എന്ന പഠിതാവിനെ ചടങ്ങില്‍ ഡയറക്ടര്‍ ആദരിച്ചു. പുതിയ പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. തുല്യതാ പഠിതാക്കളുടെ സംഗമത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ് അധ്യക്ഷത വഹിച്ചു. പ്രത്യേക പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ വി ശ്യാംലാല്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ ആര്‍ അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രിയ മണികണ്ഠന്‍, ലീന അജി, ഷീജ ജിജോ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.