ചാലക്കുടി വനിതാ ഐ.ടി.ഐയിൽ നിന്ന് 2022ൽ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികൾക്കുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണവും നടന്നു. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് കെഎഎസ് ഓഫീസർ അൻസൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഐഎംസി ചെയർമാൻ അഡ്വ.കെ എ ജോജി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ പി എ സ്വാഗതം പറഞ്ഞു. സീനിയർ സൂപ്രണ്ട് ജോയസി എ എൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി കെ സുനിത, പി ടി എ പ്രസിഡൻ്റ് മഞ്ജു കുട്ടൻ, ട്രെയിനീസ് കൗൺസിൽ അംഗം ടി എസ് ശ്രീലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ് നന്ദി പറഞ്ഞു.