പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെ സി സി പി എൽ) പുതുതായി ഡിയോൺ ഹാൻഡ് വാഷ്, ഫ്‌ളോർ ക്ലീനർ എന്നിവ വിപണിയിലിറക്കി. നിയമസഭ സ്പീക്കർ എ എൻ ഷംസീർ കെ വി സുമേഷ് എംഎൽഎക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. മാനേജ്മെന്റും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഏത് പൊതുമേഖലാ സ്ഥാപനവും വൻ വിജയത്തിലേക്ക് എത്തിക്കാമെന്ന് സ്പീക്കർ പറഞ്ഞു.
കാലത്തിനൊത്ത് പുതിയ സംരംഭങ്ങൾ തുടങ്ങണം. വ്യാവസായിക സംരംഭങ്ങൾ തുടങ്ങാനുള്ള എല്ലാ സാധ്യതകളും നിലവിൽ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലെമൺ, ഹെർബൽ, സ്‌ട്രോബറി, റോസ്, ജാസ്മിൻ എന്നീ ഗന്ധ കൂട്ടുകളിലായാണ് ഹാൻഡ് വാഷ്. ഫ്ളോറോ ഷൈൻ, ഹെർബൽ ഷൈൻ, ഹെർബൽ സ്‌ളാഷ് എന്നിവയാണ് ഫ്‌ളോർ ക്ലീനറുക. മെഡിക്കൽ സർവീസ് കോർപറേഷൻ, കൺസ്യൂമർ ഫെഡ്, സിവിൽ സപ്ലൈസ് കോർപ്പറേഷൻ എന്നിവ വഴിയും പൊതുവിപണിയിലും ഉൽപന്നങ്ങൾ ലഭിക്കും.പാപ്പിനിശ്ശേരി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു.