സ്വച്ഛ് ഭാരത് മിഷന്‍ – സ്വച്ഛ് അമൃത് മഹോത്സവ് ക്യാംപയിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് മഹോത്സവ് ക്ലീന്‍സിറ്റി തൃശൂര്‍ എന്ന പേരില്‍ റാലിയും മാസ് ക്ലീനിംഗും സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്വച്ഛതാ റാലി കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നും ആരംഭിച്ച് തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ അവസാനിച്ചു. റാലി ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

റാലിയെ തുടര്‍ന്ന് നടത്തിയ ശുചിത്വ ക്യാംപയിന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കി. റാലിയിലും മാസ് ക്ലീന്‍ ക്യാംപയിനിലും മേയര്‍, ഡെപ്യൂട്ടി മേയര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍, നെടുപുഴ പോളിടെക്‌നിക്, ശക്തന്‍ തമ്പുരാന്‍ കോളേജ്, കേരള വര്‍മ്മ കോളേജ്, സെന്റ് മേരീസ് കോളേജ്, സെന്റ് തോമസ് കോളേജ്, നിര്‍മ്മല കോളേജ്, എം.ടി.ഐ. തൃശൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.