കോട്ടയം: മാടപ്പള്ളി ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ഏകവത്സര കാര്‍പ്പെന്റര്‍ ട്രേഡ് കോഴ്‌സില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യ പഠനം, സൗജന്യ പാഠപുസ്തകങ്ങള്‍, 900 രൂപ യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 800 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ്. 1000 രൂപ ലംപ്‌സംഗ്രാന്റ് എന്നിവ നല്‍കുന്നു. അപേക്ഷ ഫോറം സൗജന്യമായി ഐ.ടി.ഐ. ഓഫീസില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 04812473190, 8075222520.
(കെ.ഐ.ഒ.പി.ആര്‍ 2231/22)
