ഇലക്ഷന്‍ വോട്ടര്‍ പട്ടികയും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതില്‍ നൂറു ശതമാനവും പൂര്‍ത്തിയാക്കിയ ആദ്യ ബൂത്ത് ലെവല്‍ ഓഫീസറെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പുരസ്‌കാരം നല്‍കി ആദരിച്ചു. മൂവാറ്റുപുഴ താലൂക്കിലെ 23-ാം ബൂത്തിലെ ബി.എല്‍.ഒ ആയ കവിത ഡെന്നിസിനെയാണ് ആദരിച്ചത്.

കവിതയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ലക്ഷ്യം കൈവരിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ബിന്ദു, മൂവാറ്റുപുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനൂപ് പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.