2022-23 അധ്യായന വ‍ർഷത്തെ ഐ.ടി.ഐ പരിശീലനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രവേശനോത്സവം കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ.വി.സുരേഷ് ബാബു മുഖ്യ അഥിതിയായി. വൈസ് പ്രിൻസിപ്പാൾ വി.ആർ സജീവ് അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് സി.വി. മറിയാമ്മ, ഗ്രൂപ്പ് ഇസ്ട്രക്ടർമാരായ ദേവിക എം.വി, മരിയ വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ മൊയ്തീൻകുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രീതാകുമാരി നന്ദിയും രേഖപ്പെടുത്തി. പുതുതായി അഡ്മിഷൻ ലഭിച്ച ട്രെയിനികളും അവരുടെ രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു.