എസ്.എസ്.എൽ.സി/ +2 / ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28ന് മുമ്പായി തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താമത്തെ നിലയിൽ പ്രവർത്തിച്ചു വരുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് 0471 2330756, ഇ-മെയിൽ: peeotvpm.emp.lbr@kerala.gov.in