സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള SBTE കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ സംസ്ഥാനത്തെ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമിലേക്ക് ഈ അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ തുടങ്ങി.

എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിനപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gifd എന്ന വെബ്ബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയ്ക്ക് ഓപ്ഷൻ സമർപ്പിക്കുവാൻ കഴിയും.

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും കോഴ്സ് നടത്തപ്പെടുന്ന ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും സെപ്റ്റംബർ 22 മുതൽ www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. One-Time Registration / ഓൺലൈൻ അപേക്ഷ സമർപ്പണം / ജി ഐ എഫ് ഡി പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളിലെയും ഹെൽപ്പ്ഡസ്‌കുകളിൽ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം. നമ്പറുകൾ അഡ്മിഷൻ പോർട്ടലിലെ ‘CONTACT US’ എന്ന ലിങ്കിൽ ലഭിക്കും.