തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പട്ടികജാതിക്കാരനായി പ്രേമനനെ മകളുടെ മുന്നിൽ വച്ച് അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൻമേൽ അടിയന്തിരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.