പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്ടോബർ 8 വരെയും നീട്ടി. സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.