ക്ഷീര വികസന വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതി (MSDP) നടപ്പിലാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 20 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.