ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, കേരള ടൂറിസം വകുപ്പിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ ടൂറിസം സംഘടനകളുടെയും, കോളേജുകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന വിനോദ സഞ്ചാര ദിന വാരാഘോഷത്തില്‍ നാളെ (ശനി) രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയറില്‍ ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും രാവിലെ 10 ന് അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജില്ലാതല ടൂറിസം ക്വിസ് മത്സരവും നടക്കും. ഒരു സ്‌കൂള്‍/കോളജില്‍ നിന്നും പരമാവധി 2 ടീമിന് പങ്കെടുക്കാം. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9947042559 എന്ന നമ്പറിലും ക്വിസില്‍ പങ്കെടുക്കുന്നവര്‍ 9961641737, 9539251387 എന്നീ നമ്പറുകളിലും ബന്ധപ്പെടണം.