മെഡിക്കൽ ഡിവൈസസ് റൂൾസ് 2017 രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി റൂളിലെ ക്ലാസ് എ, ക്ലാസ് ബി വിഭാഗത്തിൽപ്പെട്ട ഉപകരണങ്ങൾ/റീയേജന്റുകൾ/വസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ലൈസൻസുകൾ ആവശ്യമാണ്. ഈ ഉപകരണങ്ങൾ/റീയേജന്റുകൾ/വസ്തുക്കൾ എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങൾ ലൈസൻസില്ലാതെ അവ നിർമിക്കുന്നത് ഒക്ടോബർ ഒന്നുമുതൽ കുറ്റകരമാണ്. ലൈസൻസിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ  തയാറാക്കിയിട്ടുള്ള cdscomdonline.gov.in വഴിയോ dckerala.gov.in ലെ ‘online licensing’ എന്ന ലിങ്ക് വഴിയോ അപേക്ഷിക്കാം.