കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളിൽ നിന്ന് 2022-23 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കുമാണ്‌ ബോർഡ്‌ വഴി ഈ ആനുകൂല്യം നൽകുന്നത്.  സൗജന്യ അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുളള ഹെഡ് ഓഫീസിൽ നിന്നും, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ 2022 ഒക്‌ടോബർ 15 നകം അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക്‌ സമർപ്പിക്കേണ്ടതാണ്.

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് താളിക്കാവ്, കണ്ണൂർ 1, ഫോൺ: 04972702995, 9387743190.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, ബെൻഹർ പ്ലാസ, ബിൽഡിങ്ങ്, പി.ഒ, പയ്യോളി, കോഴിക്കോട്- 673522, ഫോൺ: 0496298479, 9747567564.

എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ കേരള കൈത്തറിതൊഴിലാളി ക്ഷേമനിധി ബോർഡ്, ലക്കിസ്റ്റാർ ബിൽഡിങ്ങ്, മാർക്കറ്റ്‌റോഡ്, എറണാകുളം ഫോൺ: 04842374935, 9446451942.

തിരുവനന്തപുരം, കൊല്ലം   ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, ഹാന്റക്‌സ് ബിൽഡിങ്ങ്, ഊറ്റുകുഴി, തിരുവനന്തപുരം ഫോൺ: 04972331958, 9995091541.