സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഐക്കോൺസിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ഒക്ടോബർ 8ന് രാവിലെ 9 മുതൽ ഐക്കോൺസിന്റെ തിരുവനന്തപുരം പുലയനാർകോട്ട കേന്ദ്രത്തിൽ സൗജന്യ കേഴ്‌വി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരിട്ടോ 0471-2440232 എന്ന ഫോൺ നമ്പറിലോ ഇ-മെയിൽ (icconstvpm2018@gmail.com) മുഖേനയോ ഒക്ടോബർ അഞ്ചിനു മുൻപ് രജിസ്റ്റർ ചെയ്യണം.