മന്ത്രിമാരായ പി. പ്രസാദും കെ. രാജനും നാളെ ജില്ലയില്‍
അമ്പലവയല് പ്രാദേശിക കാര്ഷിക ഗവേഷണ കേന്ദ്രം, കാര്ഷിക കോളേജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നാളെ (ചൊവ്വ) രാവിലെ 9.30 ന് അമ്പലവയല് ആര്.എ.ആര്.എസ് അങ്കണത്തില് കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്വ്വഹിക്കും. ചടങ്ങില് കാര്ഷികമേഖലയില് തനതു സംഭാവനകള് നല്കിയ കര്ഷകരെ ആദരിക്കും. റവന്യൂ-ഭവന നിര്മ്മാണ വകുപ്പ് മന്ത്രി കെ. രാജന് മുഖ്യപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണന് എം.എല്.എ അധ്യക്ഷത വഹിക്കും. രാഹുല് ഗാന്ധി എം.പി പ്രത്യേക പ്രഭാഷണം നടത്തും.
കാര്ഷിക കോളേജ് അക്കാദമിക് ബ്ലോക്ക്, മാതൃകാ പരിശീലന യൂണിറ്റ് എന്നിവയുടെ തറക്കല്ലിടലും, ലേഡീസ് ഹോസ്റ്റല്, മാതൃകാ തേന് സംസ്‌കരണ യൂണിറ്റ്, കൂണ് വിത്ത് ഉത്പാദന കേന്ദ്രം, ശീതീകരണ യൂണിറ്റ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ആദിവാസി കര്ഷകര്ക്കുള്ള തെങ്ങിന് തൈ വിതരണം, പുഷ്പ വിള നടീല് വസ്തുക്കളുടെ വിതരണം, ആദിവാസികള്ക്കുള്ള ആട്ടിക്കുട്ടികളുടെ വിതരണവും നടക്കും. 2019 ബാച്ച് വിദ്യാര്ത്ഥികളുടെ ഗ്രാമീണ കാര്ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില് നടക്കും.
എം.എല്.എമാരായ ഒ.ആര്. കേളു, ടി. സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്, കേരള കാര്ഷിക സര്വ്വകലാശാല വൈസ് ചാന്സലര് ഡോ. ആര്. ചന്ദ്രബാബു തുടങ്ങിയവര് പങ്കെടുക്കും.