വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു. യുവതലമുറയിലെ വിവിധതരം ലഹരിവസ്തുക്കളുടെ വര്‍ദ്ധിച്ച ഉപയോഗം സമീപനാളുകളില്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസും ബോധവത്ക്കരണ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

ഇതിനോടകം തന്നെ വയനാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഉള്‍പ്പെടെ ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.”യോദ്ധാവ്” ബോധവത്ക്കരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും കഴിഞ്ഞ ദിവസം (24/09/2022 ശനിയാഴ്ച  വൈകീട്ട് 4.00 മണിക്ക് ) കല്‍പ്പറ്റ എച്ച്.ഐ.എം, യു.പി സ്ക്കൂള്‍ പരിസരത്ത് വച്ച് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമാ താരം അബു സലീം, സന്തോഷ് ട്രോഫി ജേതാവ് മുഹമ്മദ് റാഷിദ്.കെ എന്നിവരും ജില്ലയിലെ ഉയര്‍ന്ന് ഉദ്യോഗസ്ഥരും, സ്റ്റുഡന്‍റ്  പോലീസ് കേഡറ്റസ്,സന്നദ്ധ സംഘടനകള്‍, വിവധ ക്ലബ്ബ് അംഗങ്ങള്‍, സ്കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങള്‍, വ്യാപാരി സുഹൃത്തുക്കള്‍,സാമൂഹിക-സാംസകാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ്- കൽപ്പറ്റ യൂണിറ്റ്, പൾസ് എമർജൻസി ടീം – വയനാട്, വൈസ് മെൻ ക്ലബ്ബ് – കൽപ്പറ്റ, കോസ്മോ ക്ലബ്ബ് – കൽപ്പറ്റ, ലയൺസ് ക്ലബ്ബ് – കൽപ്പറ്റ എന്നിവയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഏവരും ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി, 200 ഓളം ബൈക്കുകൾ  റാലിയില്‍ പങ്കെടുത്തു. കൽപറ്റ എച്ച്.ഐ.എം, യു.പി സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് പുതിയ ബസ്സ് സ്റ്റാൻറ് ചുറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വന്ന് സമാപിച്ചു.