സ്വകാര്യ മേഖലയിൽ ജോലി ചെയയുന്ന ഡോക്ടർമാർക്ക് പ്രളയ ദുരിത മേഖലയിൽ സൗജന്യ സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത പറഞ്ഞു. താത്പര്യമുള്ളവർ പേര്, ഫോൺ നമ്പർ, ജോലി ചെയ്യാൻ സൗകര്യമുള്ള തീയതികൾ, ജില്ല എന്നിവ http://nhmmis.kerala.gov.in/flood_relief/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
