ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന വോളന്റിയര്‍മാര്‍ക്ക് മുഴുവന്‍ സമയവും ചൂടുചായയും ബിസ്കറ്റുമായി കോസ്മോപോളിറ്റന്‍ ക്ലബ്ബ്. എസ്.കെ.എം.ജെ സ്കൂളിലും കല്‍പ്പറ്റ വേര്ഹൗസിലും പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കളക്ടറേറ്റിലെ എ.പി.ജെ ഹാളിനു സമീപം തയ്യാറാക്കിയ സ്റ്റാളില്‍ നിന്ന് ചായയുണ്ടാക്കി എത്തിച്ചു നല്‍കുകയാണ് ക്ലബ്ബ് അംഗങ്ങള്‍. കളക്ടറേറ്റില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന ജീവനക്കാര്‍ക്കും ക്ലബ്ബിന്റെ വക ചായയുണ്ട്. ആശ്വാസ പ്രവര്‍ത്തനം വരുംദിവസങ്ങളിലും തുടരാനാണ് അംഗങ്ങളുടെ തീരുമാനം. 1947-ല്‍ ആരംഭിച്ച കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ ഇപ്പോള്‍ 104 അംഗങ്ങളുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 10 വരെ കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബ്ബ് ഇപ്പോള്‍ ചുഴലിയിലാണ്. മില്‍മ ഡയറിക്ക് സമീപം മൂന്നര ഏക്കര്‍ സ്ഥലത്ത് പുതിയ കെട്ടിടത്തിലേക്കാണ് ക്ലബ്ബ് മാറ്റിയത്.
