കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് ജുഡിഷ്യൽ അംഗങ്ങളായ ബെന്നി ഗർവാസിസ്, വി. രാജേന്ദ്രൻ എന്നിവർക്ക് ഇന്നു (27 സെപ്റ്റംബർ) യാത്രയയപ്പ് നൽകും. വൈകിട്ടു മൂന്നിന് ട്രിബ്യൂണലിന്റെ ഒന്നാം നമ്പർ കോടതി മുറിയിൽ നടക്കുന്ന ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ്, കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ചെയർമാൻ, അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും.