കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പാമ്പാടി ഏഴാം മൈലിലുള്ള ഗവൺമെന്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.polyadmission.org/gifd എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഒക്‌ടോബർ ഏഴിന് വൈകിട്ടു നാലുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0481 2507556, 9400006469, 8075901486.