വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ബാധിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും വകുപ്പ്തല ജില്ലാ മേധാവികളും ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സെക്രട്ടേറിയറ്റില്‍ ഇതിനാവശ്യമായ ഉദ്യോഗസ്ഥരുടെ ക്രമീകരണം അതത് വകുപ്പ് സെക്രട്ടറിമാര്‍ നടത്തണം. അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു ദിവസം കോമ്പന്‍സേഷന്‍ ഓഫ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.