കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന ”കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്‌സിലേക്ക് ”കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിക്കുന്നു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബർ. 50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1,180  രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.