കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31-10-2022 വൈകിട്ട് 5 മണിവരെയാണ്. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടുക. വിശദവിവരങ്ങൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceikerala.gov.in ലും ലഭ്യമാണ്.