ഈ അധ്യയന വർഷത്തെ സർക്കാർ, എയ്ഡഡ് സീറ്റുകളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനുള്ള സെലക്ട് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിലും ലിസ്റ്റ് പരിശോധിക്കാം. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഒക്ടോബർ 6ന് ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ നടക്കും. യോഗ്യതാ പ്രമാണങ്ങളുടെ അസൽ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർ ഹാജരാകാതിരുന്നാൽ വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് പ്രവേശനം നൽകും.