കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിൽ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. Diploma, D-Voc, BSc തുടങ്ങിയ കോഴ്‌സുകൾ പാസ്സാവുകയും 2022 ലാറ്ററൽ എൻട്രി ടെസ്റ്റ് യോഗ്യത നേടിയതുമായ വിദ്യാർഥികൾക്ക് രണ്ടാം വർഷ ബി.ടെക് ക്ലാസുകളിലേക്ക് നേരിട്ട് ചേരുവാനുള്ള അവസരമാണ് ലഭിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബി.ടെക് ബ്രാഞ്ചുകളിലേക്ക് LET 2022 പ്രോസ്‌പെക്ടസ് പ്രകാരം തുല്യത ഉള്ള കോഴ്‌സുകളിൽ പ്രവേശനം ലഭിക്കും. 45 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും 40 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ SC/ST/SEBC വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാഫോമുകൾ www.cemunnar.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും കോളേജ് ഓഫീസിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 04865 232989/ 230606, 9447570122.