ആഘോഷങ്ങൾക്ക് അരങ്ങൊരുക്കുന്നതാണ് സർക്കാർ സംവിധാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ചോറോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു നാട് മുഴുവൻ ഭാഗമാകുന്ന കൂട്ടായ്മയാണ് ഗ്രാമോത്സവം. സംതൃപ്തമായ ജീവിതം നയിക്കാൻ ഇത്തരം കൂട്ടായ്മകളും ആഘോഷങ്ങളും സഹായിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നുമില്ലാത്ത നാളുകളായിരുന്നു കഴിഞ്ഞുപോയത്. എന്നാൽ ഇത്തവണ നമുക്ക് എല്ലാം ആഘോഷിക്കാൻ സാധിച്ചു. ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സി.കെ നാണു മുൻ എം.എൽ.എ മുഖ്യാതിഥിയായി. കെ.കെ രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ജനറൽ കൺവീനർ രാജേഷ് പി.പി നന്ദി പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.