സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന സംസ്ഥാന പോഷക നയ നവീകരണ ശില്പശാല സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. ജമീല ബാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആസൂത്രണ സമിതി അംഗം മിനി സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി സ്വാഗതം ആശംസിച്ചു. ഡോ. രജിതഗുപ്ത വിഷയാവതരണം നടത്തി. 2017 ൽ സംസ്ഥാനം രൂപം കൊടുത്ത സംസ്ഥാന പോഷക നയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനും സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾക്ക് ശില്പശാല രൂപം കൊടുക്കും. ആരോഗ്യം, വനിതാ ശിശു വികസനം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെയും അനുബന്ധ പദ്ധതികളുടെയും ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ, അക്കാദമിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.