സംസ്ഥാന ബാലവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിലെ ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത്-ഘടന-പ്രവര്‍ത്തനം, ഇടപെടാവുന്ന മേഖലകള്‍ എന്നീ വിഷയങ്ങളില്‍ അഡ്വ. മനിത മൈത്രി ക്ലാസ് നയിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. അസ്മ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ ശിശു വികസന പദ്ധതി ഓഫീസര്‍ കാര്‍ത്തിക അന്നാ തോമസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അംഗം സി. അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടിഞ്ഞാറത്തറ, മുട്ടില്‍, പൊഴുതന, മേപ്പാടി, വെങ്ങപ്പള്ളി, കോട്ടത്തറ, മൂപ്പൈനാട്, തരിയോട്, വൈത്തിരി എന്നീ പഞ്ചായത്തുകളിലെ ബാലസംരക്ഷണ സമിതി അംഗങ്ങള്‍ സെമിനാറില്‍ പങ്കെടുത്തു.