ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അടിമാലി ഗ്രാമ പഞ്ചായത്തിന്റെയും ദേവികുളം താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ അടിമാലിയില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിത സജി മേള ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ലൈസന്‍സ് വിതരണവും വായ്പാ വിതരണവും ഇ. ഡി. പി. സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ‘നിങ്ങള്‍ക്കും സംരംഭകരാകാം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായിട്ടാണ് മേള സംഘടിപ്പിച്ചത്. കെ.എഫ്.സി പ്രതിനിധി അഖില്‍, ആര്‍. കെ. ഐ. ഇ. ഡി. പി. പ്രതിനിധികള്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. അടിമാലി ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ദേവികുളം വ്യവസായ വികസന ഓഫീസര്‍ അശ്വിന്‍ പി. റ്റി., സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷ്, വ്യവസായ വകുപ്പ് പ്രതിനിധി അരവിന്ദ് എം. വി. തുടങ്ങിയവര്‍ സംസാരിച്ചു.