കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പുരോഹിത കുടുംബം. മക്കളെ പഠിപ്പിക്കുന്നതിന് നീക്കിവച്ച അര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തിലെ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോര്‍ജ് തോമസ് പാട്ടുപാളയും കുടുംബവുമാണ് സമൂഹത്തിന് പുതിയ മാതൃകയായത്. ഫാ. ജോര്‍ജ് തോമസ്, ഭാര്യ ജോസി ജോണ്‍, മക്കളായ ജോയ്‌സി ജോര്‍ജ്, ബേസില്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് കളക്ടറേറ്റിലെത്തി തുക ജില്ലാ കളക്ടറെ ഏല്‍പ്പിച്ചത്.
