സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പുനഃരധിവസിപ്പിക്കുമ്പോൾ ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യൽ ഹോമുകളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും നിർദ്ദേശിച്ചു. ഇത്തരം കേസുകളിൽ മനോരോഗ വിദഗ്ദ്ധനെ കൊണ്ട് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങാതെയും ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെയും നിയമ വിരുദ്ധമായി സൈക്കോ-സോഷ്യൽ ഹോമുകളിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.